യോശുവ 12 (MCV)

കീഴ്പ്പെടുത്തപ്പെട്ട രാജാക്കന്മാരുടെ പട്ടിക
1ഇസ്രായേൽമക്കൾ പരാജയപ്പെടുത്തി രാജ്യം കൈവശമാക്കിയ, യോർദാനു കിഴക്ക് അർന്നോൻമലയിടുക്കുമുതൽ ഹെർമോൻപർവതംവരെ അരാബയുടെ കിഴക്കുവശമുൾപ്പെടെയുള്ള ഭൂപ്രദേശത്തെ രാജാക്കന്മാർ ഇവരാകുന്നു:
2അമോര്യരാജാവായ സീഹോൻ ഹെശ്ബോനിൽ വാണിരുന്നു.
അർന്നോൻമലയിടുക്കിന്റെ അറ്റത്തുള്ള അരോയേർമുതൽ അരോയേർമലയിടുക്കിന്റെ മധ്യഭാഗവും അമ്മോന്യരുടെ അതിരായ യാബ്ബോക്കുനദിവരെയും ആയിരുന്നു അദ്ദേഹത്തിന്റെ രാജ്യാതിർത്തി. ഈ ഭൂപ്രദേശം ഗിലെയാദിന്റെ പകുതി ഉൾക്കൊള്ളുന്നതാണ്.
3അദ്ദേഹം കിന്നെരെത്തുതടാകംമുതൽ അരാബാക്കടലായ ഉപ്പുകടൽവരെ12:3 അതായത്, ചാവുകടൽ ബേത്-യെശീമോത്തോളം ഉള്ള കിഴക്കൻഅരാബയും പിസ്ഗാചെരിവിനു താഴേ തെക്കുവശത്തുള്ള തേമാനും ഭരിച്ചിരുന്നു.
4ബാശാൻരാജാവായ ഓഗിന്റെ ദേശം, മല്ലന്മാരിൽ ശേഷിച്ച ഒരാളായി അസ്തരോത്തിലും എദ്രെയിലും വാണിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
5ഹെർമോൻപർവതവും സൽക്കായും ഗെശൂര്യരുടെയും മാഖാത്യരുടെയും അതിരുവരെയുള്ള ബാശാൻപ്രദേശം മുഴുവനും, ഹെശ്ബോൻരാജാവായ സീഹോന്റെ അതിരുവരെയുള്ള ഗിലെയാദിന്റെ പകുതിയും അദ്ദേഹം ഭരിച്ചിരുന്നു.
6യഹോവയുടെ ദാസനായ മോശയും ഇസ്രായേൽമക്കളുംകൂടി അവരെ ആക്രമിച്ചു കീഴടക്കി. രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പകുതിഗോത്രത്തിനും അവകാശമായി യഹോവയുടെ ദാസനായ മോശ ദേശം കൊടുത്തു.
7-8യോർദാന്റെ പടിഞ്ഞാറുഭാഗത്ത് ലെബാനോൻതാഴ്വരയിലെ ബാൽ-ഗാദുമുതൽ സേയീരിലേക്ക് ഉയർന്നുനിൽക്കുന്ന ഹാലാക്കുപർവതംവരെയുള്ള ഈ പ്രദേശത്തെ രാജാക്കന്മാർ ഇവരാകുന്നു: ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശമായ മലനാട്, പടിഞ്ഞാറൻ കുന്നിൻപ്രദേശങ്ങൾ, അരാബാമലഞ്ചെരിവുകൾ, മരുഭൂമി, തെക്കേദേശം എന്നീ സ്ഥലങ്ങൾ യോശുവയും ഇസ്രായേൽസൈന്യവുംകൂടി ആക്രമിച്ചു കീഴടക്കുകയും യോശുവ ഇസ്രായേലിനു ഗോത്രവിഭാഗപ്രകാരം അവകാശമായിക്കൊടുക്കുകയും ചെയ്തു.
ആ രാജാക്കന്മാർ ഇവരാകുന്നു:
9യെരീഹോരാജാവ്ഒന്ന്
ബേഥേലിന്നരികെയുള്ള ഹായിരാജാവ്ഒന്ന്
10ജെറുശലേംരാജാവ്ഒന്ന്
ഹെബ്രോൻരാജാവ്ഒന്ന്
11യർമൂത്തുരാജാവ്,ഒന്ന്
ലാഖീശുരാജാവ്ഒന്ന്
12എഗ്ലോൻരാജാവ്ഒന്ന്
ഗേസെർരാജാവ്ഒന്ന്
13ദെബീർരാജാവ്ഒന്ന്
ഗേദെർരാജാവ്ഒന്ന്
14ഹോർമാരാജാവ്ഒന്ന്
അരാദുരാജാവ്ഒന്ന്
15ലിബ്നാരാജാവ്ഒന്ന്
അദുല്ലാംരാജാവ്ഒന്ന്
16മക്കേദാരാജാവ്ഒന്ന്
ബേഥേൽരാജാവ്ഒന്ന്
17തപ്പൂഹരാജാവ്ഒന്ന്
ഹേഫെർരാജാവ്ഒന്ന്
18അഫേക്കുരാജാവ്ഒന്ന്
ശാരോൻരാജാവ്ഒന്ന്
19മാദോൻരാജാവ്ഒന്ന്
ഹാസോർരാജാവ്ഒന്ന്
20ശിമ്രോൻ-മെരോൻരാജാവ്ഒന്ന്
അക്ശാഫുരാജാവ്ഒന്ന്
21താനാക്കുരാജാവ്ഒന്ന്
മെഗിദ്ദോരാജാവ്ഒന്ന്
22കേദേശുരാജാവ്ഒന്ന്
കർമേലിലെ യൊക്നെയാംരാജാവ്ഒന്ന്
23ദോർമേടിലെ നാഫത്ത്-ദോർരാജാവ്ഒന്ന്
ഗിൽഗാലിലെ ഗോയീംരാജാവ്ഒന്ന്
24തിർസാരാജാവ്ഒന്ന്.
ഇങ്ങനെ ആകെ മുപ്പത്തൊന്ന് രാജാക്കന്മാർ.