സങ്കീർത്തനങ്ങൾ 134 (MCV)

സങ്കീർത്തനം 134
ആരോഹണഗീതം.
1രാത്രിയാമങ്ങളിൽ യഹോവയുടെ ആലയത്തിൽ ശുശ്രൂഷചെയ്യുന്ന,
യഹോവയുടെ സകലശുശ്രൂഷകരുമേ, യഹോവയെ വാഴ്ത്തുക.
2വിശുദ്ധമന്ദിരത്തിലേക്കു നിങ്ങളുടെ കൈകളെ ഉയർത്തി
യഹോവയെ വാഴ്ത്തുക.
3ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ,
യഹോവ സീയോനിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ.